പറവയുടെ സ്വാതന്ത്ര്യം (അജയ് പി മങ്ങാട്ട്)

No photo description available.

ഗ്രന്ഥപുരയുടെ കാവൽക്കാരന്റെ പേര് കണ്ടത് കൊണ്ട് മാത്രം KLF ൽ നിന്ന് മടങ്ങുമ്പോൾ കൂടെ കൂട്ടിയ പുസ്തകമാണ്. വായിച്ചു കഴിഞ്ഞപ്പോൾ ഇതിന് ഇതിനേക്കാൾ നല്ലൊരു പേര് ഇടാൻ ഗ്രന്ഥകാരന് കഴിയുമായിരുന്നില്ലന്നു മനസ്സിലായി. അക്ഷരാർത്ഥത്തിൽ വായനകളുടെ മായാ ലോകത്തേക്ക് ഒരു പറവകളെ പോലെ നമുക്ക് പറന്നുപോകാം. അതിരുകൾ ഇല്ലാത്ത സാഹിത്യ ലോകത്തിലെ സ്വാതന്ത്ര്യം ആവോളം ആസ്വദിക്കാം. എന്തിന് എഴുതണം എങ്ങനെ എഴുതണം നമുക്ക് മുന്നേ എഴുതിയവരുടെ ലോകമെന്താണ് എന്നൊക്കെ അറിയാൻ ആഗ്രഹിക്കുന്നവർക്കൊരു ഉപഹാരം കൂടിയാണിത്. നല്ല ഓരോ വായനക്കാരനും വായനയെ ഗൗരവകരമായി കാണുന്ന ഓരോരുത്തനും തീർച്ചയായും വായിക്കേണ്ടത് എന്നു മാത്രമല്ല തന്റെ ശേഖരണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നും കൂടിയാണ് ഈ പുസ്തകം. സൂക്ഷിച്ചു വെച്ചു ഓർമകളെ ഉണർത്താൻ ഒന്നിലധികം തവണ വായിക്കാൻ പ്രേരിപ്പിക്കുന്ന രചന. അടുത്തും അകലെയുമുള്ള നിരവധി എഴുത്തുകാരുടെ ജീവിതത്തിലൂടെ സഞ്ചരിക്കാം. ഒരു നൂറു മഹത്തായ നോവലുകൾ വായിച്ച അനുഭൂതിയിലൂടെ കടന്നു പോകാം.ലോക സാഹിത്യത്തിന്റെയും മലയാള സാഹിത്യത്തിന്റെയും ഗൗരവ വായനയിലൂന്നിയ പഠന ഗ്രന്ഥം കൂടിയാണ്. അജയ് പി മങ്ങാട്ടിന്റെ വായനയുടെ ഒരു ബൈ പ്രോഡക്ട് കൂടിയാണ് ഈ പുസ്തകം. സൂസന്നയുടെ ഗ്രന്ഥപുരയുടെ കാവൽക്കാരനിൽ നിന്ന് ഇതിൽ കുറഞ്ഞത് പ്രതീക്ഷിക്കരുതല്ലോ. സാഹിത്യം കൊണ്ട് നാം എന്ത് നേടിയെന്നോ നേടുമെന്നോ പറയുന്നുണ്ട് ഗ്രന്ഥകാരൻ പറവയുടെ സ്വാതന്ത്ര്യത്തിൽ. ആനന്ദമൂർഛയിൽ പുറത്തേക്കുന്തുന്ന കൊമ്പുകളാണ് നല്ല വായനക്കാരനെ കരകേറ്റുന്നത് എന്നദ്ദേഹം പറയുന്നു. കാഫ്കയെ ഉദ്ധരിച്ചു അദ്ദേഹം പറയുന്നത് പോലെ 'പുസ്തകം മനുഷ്യനെ തലയ്ക്ക് അടിച് ഉണർത്തുന്നില്ലങ്കിൽ വായിക്കുന്നതെന്തിനാണ്? ഉള്ളിലെ ഉറഞ്ഞു കട്ടിയായ സമുദ്രത്തെ പിളർക്കുന്ന മഴുവായി മാറണം സാഹിത്യം. എഴുത്തിനെ വായനയെ സംസ്കാരത്തെ അടയാളപ്പെടുത്തുന്ന ചരിത്ര പുസ്തകം കൂടിയാണ് പറവയുടെ സ്വാതന്ത്ര്യം.


Comments