Posts

Showing posts from November, 2019

HELEN review

Image
"Survival Thriller" എന്ന ഒറ്റവാക്കിൽ ഒതുക്കാവുന്നതല്ല "Helen". ചിത്രം നൽകുന്ന സന്ദേശം വളരെ ആഴത്തിലുള്ളതാണ്. സിനിമ തുടങ്ങുന്ന സമയം മുതലേ ക്യാമറ ഓൺ ചെയ്ത് "ഹെലൻ " എന്ന ടൈറ്റിൽ കാർഡ് സ്‌ക്രീനിൽ കാണിക്കുനത് മൊബൈലിൽ പകർത്തി സ്റ്റാറ്റസ് ഇടാൻ ശ്രമിച്ച എന്റെ സുഹൃത്തുകൾക്ക് ചിത്രത്തിന്റെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.. "ഹെലൻ" എന്ന കഥാപാത്രത്തിന് പറയാനുള്ള കഥ, അവൾ അതിജീവിച്ച ആ അപകടം നിറഞ്ഞ രാത്രിയും കൂടി അറിഞ്ഞാലേ "ഹെലൻ " എന്ന ടൈറ്റിലിലിനു പോലും പൂർണ്ണതയെത്തൂ. നഖം കടിച്ചും കൈകൂപ്പിയും, പ്രതീക്ഷയോടെയുള്ള കാത്തിരിപ്പു തന്നെയായിരുന്നു "ഹെലൻ" സമ്മാനിച്ച ദൃശ്യാനുഭവം. ആരും ശ്രദ്ധിക്കപ്പെടാതെ പോവുന്ന ചിലർക്ക് നാം നൽകുന്ന പുഞ്ചിരിപോലും ചിലപ്പോൾ നമ്മുടെ Life Saving Moment ആകും എന്ന സന്ദേശമായിരുന്നു ഹെലന് പറായാണുണ്ടായിരുന്നത്. "ഹെലൻ പോൾ " എന്ന വളരെ സ്ട്രോങ്ങ്‌ ആയ പെൺകുട്ടിയായി "അന്ന ബെൻ" ജീവിച്ചു എന്നുതന്നെ പറഞ്ഞേ തീരൂ. കോൾഡ് സ്റ്റോറേജ് റൂമിൽ പെട്ടുപോയൊരു പെൺകുട്ടിയുടെ ഭയവിഹ്വലതകളും, അതിജീവനത്തിനായുള്ള പരിശ്രമങ്ങളും, ...

പുഴുക്കളെ പിഴുതെറിയൂ, എന്തിന് മുഴുവൻ അധ്യാപകരേയും കല്ലെറിയണം...?

Image
പുഴുക്കളെ പിഴുതെറിയൂ, എന്തിന് മുഴുവൻ അധ്യാപകരേയും കല്ലെറിയണം...? മുന്നിലിരിക്കുന്ന കുട്ടി മാത്രമല്ല, കിലോമീറ്ററുകൾക്കപ്പുറത്തെ സ്‌കൂളിൽ നിന്നും വിട പറഞ്ഞ കുഞ്ഞുമോൾ ഷഹലയും സ്വന്തം കുഞ്ഞാണ് എന്ന ഉൾബോധത്താൽ നീറുകയായിരുന്നു കഴിഞ്ഞ മണിക്കൂറുകൾ. അത്രമാത്രം ആഴത്തിൽ ആ വേദന പതിഞ്ഞിട്ടുണ്ട്. അനാസ്ഥ കാണിച്ചു അധ്യാപക സമൂഹത്തിന് എന്നല്ല മനുഷ്യ രാശിക്ക് തന്നെ അപമാനം വരുത്തിവെച്ച ഒരാളെയും ഈ പോസ്റ്റ് ന്യായീകരിക്കുന്നില്ല. വീഴ്ച്ച കാണിച്ച അധ്യാപകരെ സർവീസിൽ നിന്ന് തന്നെ പിരിച്ചു വിടണം എന്ന അഭിപ്രായമാണ്. അധ്യാപകനിൽ മാത്രം ഒതുക്കരുത് എന്നപേക്ഷയുണ്ട്. വീഴ്ച്ച വരുത്തിയവരിൽ PTA കമ്മിറ്റിയുണ്ട്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥരുണ്ട്, വേണ്ട സമയത്തു ചികിത്സ നൽകാത്ത ഡോക്ടറും ആശുപത്രി ജീവനക്കാരുമുണ്ട്, അന്വേഷിച്ചാൽ ഇനിയും ഒരുപാട് പേരെ ആ ലിസ്റ്റിൽ കണ്ടത്താൻ സാധിക്കും. അവരെയൊക്കെ മാതൃകാപരമായി ശിക്ഷിക്കണം. ജനപ്രതിനിധികൾ കുറ്റക്കാർ ആണെങ്കിൽ അവരെ തുറന്നു കാട്ടണം. അതിനിടയിൽ ചിലർ മൊത്തമായി അധ്യാപക സമൂഹത്തിനു നേരെ തിരിയുന്നതായി കണ്ടു. അധ്യാപനവും മറ്റു ജോലികൾ പോലെ വേതനം വാങ്ങി തന്നെയാണ് ചെയ്യുന്നത്....

അഖില ലോക മൈഗ്രേൻ ബാധിതരെ സംഘടിക്കുവിൻ....

Image
അഖില ലോക മൈഗ്രേൻ ബാധിതരെ സംഘടിക്കുവിൻ.... ബേപ്പൂർ സുൽത്താൻ ഏറ്റവും സുഖമുള്ള രോഗം വട്ടച്ചോറി ആണെന്ന് പറഞ്ഞത് അദ്ദേഹത്തിന് മൈഗ്രൈൻ ഇല്ലാത്തത് കൊണ്ടാവാം എന്ന് അനുമാനിക്കുന്നു. ഉണ്ടായിരുന്നേൽ വെളിച്ചത്തിൽ നിന്നും ശുദ്ധമായ വെളിച്ചത്തെ വേർതിരിച്ചു തന്ന പോലെ വേദനയിൽ നിന്നും മൈഗ്രേന്റെ വേദന വരച്ചു കാട്ടി തന്നേനെ. ഒരു ചുമർ തുരക്കുന്ന ഡ്രിൽ മെഷീൻ കൊണ്ട് നെറ്റി തുളച്ചു കയറുന്ന വേദനയാണ് എനിക്ക് ചിലപ്പോൾ മൈഗ്രൈൻ. മറ്റു ചിലപ്പോൾ ഒരൊറ്റ പോയിന്റിലേക്ക് ലോകം ഉൾവെലിയുന്ന അസഹനീയ വേദനയാണിത്. വിവരണാതീതമാണാ വേദന... ചിന്തകളെ മസ്ത് പിടിപ്പിക്കുന്ന, ഏതോ മായാവലയത്തിൽ അകപ്പെട്ട പ്രീതി ജനിപ്പിക്കുന്ന ഭ്രാന്തമായ വേദന. എത്ര കടിച്ചമർത്താൻ ശ്രമിച്ചാലും എല്ലാ വലയങ്ങളും ഭേദിച്ച് ഇരുട്ടിലേക്ക് കീഴ്‌പ്പെടുത്തി, ഏകാന്തയെ കൊതിപ്പിച്ചു, നിശബ്ദതയെ പുൽകുന്ന ആ വേദനക്ക് മുന്നിൽ മനസ്സും ശരീരവും അടിയറവ് വെച്ച് പോകും. അത്രമേൽ മധുരമായ ഒന്നുപോലെ വേദനയെ വർണ്ണിക്കാൻ മറ്റേത് വേദനക്കാവും. ലോകം തന്നെ തന്നിലേക്കൊതുങ്ങുന്ന ആ നിമിഷങ്ങളാണ് ചിലപ്പോഴൊക്കെ ജീവിതത്തോട് തന്നെ വിരക്തി തോന്നിപ്പിക്കുന്നത്. ഉറക്കം നഷ്ടമാകുന...

കവിത എന്നാൽ തലത്തോട്ടപ്പന്മാർ

Image
കവിത എന്നാൽ തലത്തോട്ടപ്പന്മാർ വരച്ചു വെച്ച ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്നതാവണം എന്ന ധാരണ തന്നെ  തെറ്റാണ് എന്ന ബോധ്യത്തിൽ കുറിച്ചു വെച്ച കുറിപ്പുകൾ ഇന്ന് ഉത്തരദേശം വാരാന്ത്യപതിപ്പിൽ വന്നിട്ടുണ്ട് KPS VIDYANAGAR