ഞാൻ വേശ്യ
'ഞാൻ വേശ്യ' "നിന്നെയൊന്നും നാലാളെ കാണിക്കാൻ കൊള്ളില്ല തേവിടിശ്ശി...". അമ്മയുടെ കൈയ്യിലിരുന്ന മരത്തവിയിലെ ആണികൊണ്ട് കാലുമുഴുവൻ പൊട്ടി ചോരയൊലിച്ചു. നീറിത്തുടങ്ങിയപ്പോൾ അറിയാതെ വാവിട്ടു നിലവിളിച്ചുപോയി.അന്നെനിക്ക് പന്ത്രണ്ടു വയസ്സേ ആയിട്ടുള്ളൂ. വാക്കുകളുടെ അർത്ഥം മനസ്സിലാക്കാൻ പുസ്തകങ്ങളൊ പറഞ്ഞുതരാൻ കൂട്ടുകാരോ കൂടപ്പിറപ്പുകളോ ഉണ്ടായിരുന്നില്ല.പിന്നെ വല്ലപ്പോഴും പള്ളിക്കൂടത്തിലേക്കുള്ള യാത്രക്ക് ആ ഒരു ദിവസം കൊണ്ട് വിലക്ക് വീണിരുന്നു.പരാതിയായിരുന്നു എന്നും. വെച്ചൊണ്ടാക്കിത്തരുന്നത് തൊണ്ടക്ക് കുത്തുന്നുണ്ടോടി എന്നായിരുന്നു ചോദ്യം. ഞനെന്റെ ചുരുണ്ട മുടി നന്നായി ചീകി ഭംഗിയായി പിരിച്ചു കെട്ടി, എനിക്കേറ്റവും പ്രിയപ്പെട്ട കണ്ണുകളിൽ കണ്മഷി കൊണ്ട് വരച്ചു, കരി കൊണ്ട് വലിയ വട്ട പൊട്ടുതൊട്ടു, പൊന്നിന്റെ നിറമുള്ള കാതിലും ഇട്ട് കണ്ണാടിയിലൊന്നു നോക്കി, രണ്ടായിക്കണ്ടിട്ടും എന്നെ കാണാൻ ഭയങ്കര ഭംഗിയായിയിരുന്നു.എങ്കിലും മനസ്സിലെ കൊതിയടങ്ങാത്തപോലെ തോന്നി അമ്മയുടെ പഴയ സാരിത്തുണിയെടുത്ത് അറിയാവുന്നപോലെ എന്റെ ശരീരത്തോട് ചേർത്ത് ചുറ്റി. അങ്ങനെ ഞാൻ തേവിടിശ്ശിയായി. മഴയായാലും ചുട്ടു പ...