ഞാൻ വേശ്യ


'ഞാൻ വേശ്യ'
"നിന്നെയൊന്നും നാലാളെ കാണിക്കാൻ കൊള്ളില്ല തേവിടിശ്ശി...". അമ്മയുടെ കൈയ്യിലിരുന്ന മരത്തവിയിലെ ആണികൊണ്ട് കാലുമുഴുവൻ പൊട്ടി ചോരയൊലിച്ചു. നീറിത്തുടങ്ങിയപ്പോൾ അറിയാതെ വാവിട്ടു നിലവിളിച്ചുപോയി.അന്നെനിക്ക് പന്ത്രണ്ടു വയസ്സേ ആയിട്ടുള്ളൂ. വാക്കുകളുടെ അർത്ഥം മനസ്സിലാക്കാൻ പുസ്തകങ്ങളൊ പറഞ്ഞുതരാൻ കൂട്ടുകാരോ കൂടപ്പിറപ്പുകളോ ഉണ്ടായിരുന്നില്ല.പിന്നെ വല്ലപ്പോഴും പള്ളിക്കൂടത്തിലേക്കുള്ള യാത്രക്ക് ആ ഒരു ദിവസം കൊണ്ട് വിലക്ക് വീണിരുന്നു.പരാതിയായിരുന്നു എന്നും. വെച്ചൊണ്ടാക്കിത്തരുന്നത് തൊണ്ടക്ക് കുത്തുന്നുണ്ടോടി എന്നായിരുന്നു ചോദ്യം.
ഞനെന്റെ ചുരുണ്ട മുടി നന്നായി ചീകി ഭംഗിയായി പിരിച്ചു കെട്ടി, എനിക്കേറ്റവും പ്രിയപ്പെട്ട കണ്ണുകളിൽ കണ്മഷി കൊണ്ട് വരച്ചു,  കരി കൊണ്ട് വലിയ വട്ട പൊട്ടുതൊട്ടു,  പൊന്നിന്റെ നിറമുള്ള കാതിലും ഇട്ട് കണ്ണാടിയിലൊന്നു നോക്കി,  രണ്ടായിക്കണ്ടിട്ടും എന്നെ കാണാൻ ഭയങ്കര ഭംഗിയായിയിരുന്നു.എങ്കിലും മനസ്സിലെ കൊതിയടങ്ങാത്തപോലെ തോന്നി അമ്മയുടെ പഴയ സാരിത്തുണിയെടുത്ത് അറിയാവുന്നപോലെ എന്റെ ശരീരത്തോട് ചേർത്ത് ചുറ്റി. അങ്ങനെ ഞാൻ തേവിടിശ്ശിയായി. മഴയായാലും ചുട്ടു പൊള്ളുന്ന വെയിലായാലും വീട്ടിലെത്താൻ ഒരിത്തിരി വൈകിയാൽ ഊരുതെണ്ടി നടക്കുന്ന അഴിഞ്ഞാട്ടക്കാരിയാകും.അങ്ങനെ ഒരു പന്ത്രണ്ടു വയസ്സുകരിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് കഥാപാത്രങ്ങൾക്ക് ഞാനറിയാതെ വേഷം പകർന്നിട്ടുണ്ട്. അച്ഛൻ പേരിനൊരു രൂപം മാത്രം,  ഒന്നും ചോദിക്കാറുമില്ല പറയാറുമില്ല. പോക പോകെ കുറ്റപെടുത്തലുകളും, ചീത്തപറച്ചിലും ദേഹം മരവിക്കുന്ന നീറ്റലും ശീലമായി. പെണ്ണായിപ്പോയി എന്നായിരുന്നു ആരോപണം. പിന്നീടെപ്പോഴോ കണ്ണുനീരിന്റെ ഉപ്പുരസം അടുപ്പിലെ തീയിലും പുകയിലും അലിഞ്ഞുചേർന്നിരുന്നു.
'പണ്ടാരം പിടിച്ച തള്ളേ ഞാനൊന്നും ചെയ്തട്ടില്ലാന്ന്, എന്നുറക്കെ വിളിച്ചു പറയാൻ തോന്നിയിട്ടുണ്ട്.ആരോടും മിണ്ടിയിട്ടില്ല ഒന്നും വീടറിയാതെ ചെയ്തട്ടുമില്ല പിന്നെ പറഞ്ഞതു തന്നെ വീണ്ടും ആവർത്തിച്ചാവർത്തിച്ച് ഛർദിക്കുന്ന വരെ പ്രാകും. മറുത്തു പറഞ്ഞു അധികപ്രസംഗി ആവാതിരിക്കാൻ ശ്രമിക്കുന്നതിലാരുന്നു എന്റെ മിടുക്ക്.
 ഒരിക്കൽ അച്ഛനോടൊപ്പം ഒരാൾ വീട്ടിൽ വന്നു. അച്ഛനിൽ നിന്ന് എത്രയോ വ്യത്യസ്തമായ ഒരാൾ. അയാൾ എന്നെ മതിയാവോളം സ്നേഹിച്ചു. നാവി പൊട്ടി ചോര ഒലിച്ചു വരുന്നതുവരെ എന്നെ ശ്വാസം മുട്ടിച്ചു. സ്നേഹത്തിന്റെ ഭാഷ ഇഷ്ടപ്പെടാത്തതിനാലാവണം പതിവിലും ഉറക്കെ ഞാൻ ഒച്ചവെച്ച് കരഞ്ഞു. ഉമ്മറത്തുനിന്ന് ബീഡിക്കുറ്റി കത്തുന്ന മണം എന്റെ ശ്വാസനാളത്തിലേക്ക് അരിച്ചു കയറിയിട്ടും,  അച്ഛന്റെ കാതുകളിൽ എന്റെ ശബ്ദം സ്പർശിച്ചിരുന്നില്ല.

ഉദ്യോഗം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ  വിരുന്നു കാരന്റെ കൈക്കൂലിക്ക് മുന്നിൽ അമ്മ പത്തിമടക്കി. അയാളെ വാരിക്കോരി പുകഴ്ത്താനും മറന്നിരുന്നില്ല. കൂടെയുള്ളവർക്കും വരുന്നവർക്കും പശി അടക്കാൻ ഞാൻ വെറും മനുഷ്യ വസ്തുവായിരുന്നു. രതിയടങ്ങാത്ത ആ മനുഷ്യ കൃമിയുടെ വാക്കുകൾ കേട്ട് അമ്മ തലതല്ലി ഓടി വന്നു. എനിക്ക് ആരേം ബഹുമാനിക്കാൻ അറിയില്ലത്രെ. ശപിക്കപെട്ടവളെ പെറ്റതിന് അപമാനിക്കപ്പെട്ടുവെന്ന്  പറഞ്ഞു, പറഞ്ഞുകൊണ്ടേയിരുന്നു.

ഇന്നെനിക്ക് മനസ്സ് നിറയെ സന്തോഷമാണ്. ചെയ്യാത്ത കുറ്റങ്ങൾക്ക് ആരുമെന്നെ പഴിചാരാറില്ല. പട്ടുസാരികൾ ഉടുത്തുടുത്ത് പാകമായ എന്റെ ശരീരത്തെയും   കണ്മഷിയുള്ള കണ്ണുകളെയും വാഴ്ത്തി പറയുന്ന ആണും പെണ്ണുമടങ്ങുന്ന ഒരു ലോകം തന്നെയുണ്ട് എനിക്ക് ചുറ്റും. ചത്തു പോയില്ലായിരുന്നെങ്കിൽ നിങ്ങൾക്ക് പറയാമായിരുന്നു തള്ളേ,  എന്റെ മകൾ പേര് കേട്ട ഒരു വേശ്യ ആണെന്ന്. ഉച്ചത്തിൽ പറയാമായിരുന്നു. ഞാനന്ന് അണിഞ്ഞൊരുങ്ങിയതെന്തിനാണെന്ന് അലറാതെ, വേദനിപ്പിക്കാതെ ചോദിച്ചിരുന്നെങ്കിൽ ഒരുപക്ഷെ  ഞാനെന്നിൽ കണ്ട നർത്തകിയെ നിങ്ങലൊരിക്കലും തെറ്റായി ധരിക്കില്ലായിരുന്നു. ഇന്നിപ്പോൾ ഞാനും തെറ്റല്ല നിങ്ങളും തെറ്റല്ല. ശരിയെന്തെന്ന് ഇവിടമാർക്കും അറിയുകേമില്ല. 

കഴിഞ്ഞു പോയതൊക്കെ ഓർമ്മിപ്പിക്കാൻ ഒരു കാരണമുണ്ട്, എനിക്കിപ്പോൾ മാരകമയയൊരസുഖമുണ്ട്. രക്തം ശരീരത്തിൽ നിന്ന് ചോർന്നു പോകുന്ന അർബുദമെന്ന മഹാവ്യാദി. വേദനയില്ല,  എങ്കിലും ശരീരം മനസ്സിനേക്കാൾ പ്രായമാകുന്നതുപോലെ. കണ്ണാടിക്കുപോലും അധികപ്പറ്റായി ഒരു ശരീരം. ചോർന്നുപോകാൻ മാത്രം ബാക്കിയുള്ള ഒരല്പം ചോരയും നടക്കാത്ത കുറെയധികം സ്വപ്നങ്ങളും അതാണ് ഞാനിപ്പോൾ. ഞാൻ എന്ന വേശ്യ. അമ്മേ നിങ്ങളിപ്പോൾ  എന്നെ കൊതിയോടെ സ്നേഹിക്കും. നിങ്ങൾ പണിതുതീർത്ത ഒരു കഥാപാത്രമാണ് ഞാനിപ്പോൾ പകർന്നാടുന്നത്. പക്ഷെ സമൂഹം എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി നിങ്ങൾ വിളിച്ചതുപോലെ അവരുമെന്നെ തേവിടിശ്ശിയെന്നു വിളിക്കുന്നു. എനിക്കിനി വയ്യ, ഒരപരാധിയായി ഈ ഭൂമിയിൽ വ്രണപ്പെട്ട് ജീവിക്കാൻ. ഇനി എന്റേതായി ബാക്കിയുള്ളത് എന്റെ ഈ ശരീരം മാത്രമാണ്. ഭൂമിയിൽ അപരാധികൾക്ക് ശിക്ഷ ജീവിച്ചു തീർക്കലല്ലേ.പകരം മനസാക്ഷിയുടെ വിധിമുറിയിൽ നിരപരാധിയായ ഞാൻ മരിക്കട്ടെ...

Comments

Popular Posts

Visuals